GOVERNMENT OF INDIA
Accessibility
Accessibility Tools
Color Adjustment
Text Size
Navigation Adjustment
quiz picture
The Viksit Bharat Quiz Challenge (Malayalam)
From Nov 25, 2024
To Dec 5, 2024
10ചോദ്യങ്ങള്‍
300 sec സമയം
Cash Prize
പങ്കെടുക്കൂ

About Quiz

നാഷണൽ യൂത്ത് ഫെസ്റ്റിവൽ (NYF) 2025-ൻ്റെ മറ്റൊരു രൂപമാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് . ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി ഒത്തുചേർന്ന്, നവീകരിച്ച ഈ ഉത്സവത്തിന് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് എന്നാണ് പേരിട്ടിരിക്കുന്നത്. വികസിത് ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

വികസിത ഭാരത് ക്വിസ് ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ, ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള ധാരണയും അവബോധവും പരീക്ഷിക്കും.

യോഗ്യത: പങ്കെടുക്കുന്നവർ 15 നും 29 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Choose your Language

Gratifications

  • ക്വിസിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നയാൾക്ക് ₹ 1,00,000/- ക്യാഷ് പ്രൈസ്.
  • മികച്ച രണ്ടാമത്തെ പ്രകടനം നടത്തുന്നയാൾക്ക് ₹ 75,000/- ക്യാഷ് പ്രൈസ്.
  • മൂന്നാമത്തെ മികച്ച പ്രകടനം നടത്തുന്നയാൾക്ക് ₹ 50,000/- ക്യാഷ് പ്രൈസ്.
  • അടുത്ത 100 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ₹ 2,000/- വീതം.
  • കൂടാതെ, അടുത്ത 200 പേർക്ക്, ഓരോരുത്തർക്കും ₹ 1,000/- വീതം പ്രോത്സാഹന സമ്മാനങ്ങൾ.

പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

Terms and Conditions

  1. ക്വിസിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാം.
  2. പങ്കെടുക്കുന്നയാൾ ‘പ്ലേ ക്വിസിൽ’ ക്ലിക്ക് ചെയ്താലുടൻ ക്വിസ് ആരംഭിക്കും.
  3. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ 12 ഭാഷകളിൽ ക്വിസ് ലഭ്യമാണ്.
  4. ഒരേ മത്സരാർത്ഥിയിൽ നിന്നുള്ള ഒന്നിലധികം എൻട്രികൾ സ്വീകരിക്കില്ല.
  5. ഇത് സമയബന്ധിതമായ ക്വിസ് ആണ്: 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് 300 സെക്കൻഡ് ലഭിക്കും.
  6. ഒരു എൻട്രി സമർപ്പിച്ചുകഴിഞ്ഞാൽ, അത് പിൻവലിക്കാൻ കഴിയില്ല.
  7. അപ്രതീക്ഷിതമായ സാഹചര്യത്തിൽ, മത്സരത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാനോ അല്ലെങ്കിൽ പരിഗണിക്കപ്പെടുന്ന മത്സരം റദ്ദാക്കാനോ ഉള്ള അവകാശം യുവജനകാര്യ കായിക മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.
  8. പങ്കെടുക്കുന്നവർ ക്വിസ് മത്സരത്തിൻ്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും, ഏതെങ്കിലും ഭേദഗതികൾ അല്ലെങ്കിൽ കൂടുതൽ അപ്ഡേറ്റുകൾ ഉൾപ്പെടെ പാലിക്കേണ്ടതാണ്.
  9. ക്വിസിൽ യുവജനകാര്യ കായിക മന്ത്രാലയത്തിൻ്റെ തീരുമാനം അന്തിമവും നിർബന്ധിതവുമാണ്, അതേക്കുറിച്ച് മറ്റു സന്ദേശങ്ങൾ നടത്തുന്നതല്ല.
  10. എല്ലാ തർക്കങ്ങളും/ നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിക്ക് മാത്രം വിധേയമാണ്. ഇതിനുള്ള ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും.
  11. നഷ്ടമായതോ, വൈകിപ്പോയതോ അപൂർണ്ണമായതോ അല്ലെങ്കിൽ കമ്പ്യൂട്ടർ പിശകോ അല്ലെങ്കിൽ സംഘാടകൻ്റെ ന്യായമായ നിയന്ത്രണത്തിനപ്പുറമുള്ള മറ്റേതെങ്കിലും പിശകോ കാരണം കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എൻട്രികളുടെ ഒരു ഉത്തരവാദിത്തവും സംഘാടകർ സ്വീകരിക്കുന്നതല്ല. എൻട്രി സമർപ്പിച്ചതിൻ്റെ തെളിവ് അത് ലഭിച്ചതിൻ്റെ തെളിവല്ലെന്ന് ദയവായി ശ്രദ്ധിക്കുക.
  12. പങ്കെടുക്കുന്നവർ ക്വിസ് തുടങ്ങുമ്പോൾ പേജ് പുതുക്കരുത്, കൂടാതെ അവരുടെ എൻട്രി രജിസ്റ്റർ ചെയ്യുന്നതിന് പേജ് സമർപ്പിക്കുകയും വേണം.
  13. പ്രഖ്യാപിക്കപ്പെട്ട വിജയികൾ അവരുടെ MyGov പ്രൊഫൈലിൽ സമ്മാനത്തുക ലഭിക്കുന്നതിനായി അവരുടെ ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സമ്മാനത്തുക വിതരണത്തിനായി MyGov പ്രൊഫൈലിലെ ഉപയോക്തൃനാമം ബാങ്ക് അക്കൗണ്ടിലെ പേരുമായി പൊരുത്തപ്പെടണം.
  14. പങ്കെടുക്കുന്നവർ അവരുടെ പേര്, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, നഗരം എന്നിവ നൽകേണ്ടതുണ്ട്. ഈ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലൂടെ, പങ്കെടുക്കുന്നവർ ക്വിസിൻ്റെ ഉദ്ദേശ്യത്തിനായി അവരുടെ ഉപയോഗത്തിന് സമ്മതം നൽകുന്നു.
  15. ഇനിമുതൽ നിബന്ധനകളും വ്യവസ്ഥകളും നിയന്ത്രിക്കുന്നത് ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങളുമാണ്.